ChuttuvattomThodupuzha

ജില്ലയിലെ ഗതാഗതപ്രശ്‌നം: മന്ത്രിക്ക് നിവേദനം നല്‍കും

തൊടുപുഴ: ജില്ലയിലെ ഗതാഗതപ്രശ്‌നങ്ങള്‍ സംബന്ധിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന് നിവേദനം നല്‍കുമെന്ന് കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന സെക്രട്ടറി പോള്‍സണ്‍ മാത്യു അറിയിച്ചു.കൂടുതല്‍ ഗ്രാമീണ സര്‍വീസുകള്‍ ആരംഭിക്കുക, തൊടുപുഴ, കട്ടപ്പന, മൂന്നാര്‍, കുമളി ഡിപ്പോകളില്‍ നിന്നു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനു മിനി ബസ് അനുവദിക്കുക, ടൂറിസം മേഖലകളിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുക, ജില്ലയില്‍ ലാഭകരമായതും മുടങ്ങികിടക്കുന്നതുമായ സര്‍വീസുകള്‍ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കും.

 

Related Articles

Back to top button
error: Content is protected !!