Thodupuzha

പട്ടാപ്പകല്‍ ആളില്ലാത്ത വീട്ടിൽ മോഷണ ശ്രമ൦: പ്രതികൾ അറസ്റ്റിൽ

തൊടുപുഴ:പട്ടാപ്പകല്‍ ആളില്ലാത്ത വീടിന്റെ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍ അറസ്റ്റില്‍. കുടയത്തൂര്‍ തൊടിയപ്പള്ളില്‍ ജോമേഷ് (36), കാഞ്ഞിരപ്പള്ളി കൈയ്യങ്കല്‍ സിജു (42) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഒളമറ്റത്തെ വെള്ളരിങ്ങാട് വീട്ടിലാണ് സംഭവം. വീട്ടുകാര്‍ ഏതാനും നാളുകളായി ഇവിടെ താമസമില്ലായിരുന്നു. സ്ഥലത്തെത്തിയ മോഷ്ടാക്കള്‍ കോടാലിയ്ക്ക് കതക് വെട്ടിപ്പൊളിയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന മോഷ്ടാക്കളെ കൈയോടെ പിടികൂടുകയായിരുന്നു. സി.ഐ വി.സി.വിഷ്ണുകുമാര്‍, എസ്.ഐമാരായ രാജേഷ്, താജുദ്ദീന്‍, എസ്.സി.പി.ഒമാരായ വിഷ്ണു, സനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.

Related Articles

Back to top button
error: Content is protected !!