AccidentIdukki

പാറമടക്കയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ഇടുക്കി: പാറമടക്കയത്തില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പന്നിയിറക്കത്തില്‍ പ്രകാശിന്റെ മകന്‍ പ്രദീപ് (24), മൂന്നാംകുഴി മുതുപുരയിടത്തില്‍ മണിയുടെ മകന്‍ രഞ്ജിത്ത് (26) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന് വണ്ടന്‍മേട് രാജാകണ്ടം ഞാറക്കുളം അമ്പലത്തിന് സമീപത്തുള്ള പാറമട കയത്തിലാണ് അപകടം സംഭവിച്ചത്. അഞ്ചംഗ സംഘത്തില്‍ നീന്തുവാന്‍ ഇറങ്ങിയ പ്രദീപും, രഞ്ജിത്തും  മുങ്ങിതാഴുന്നത് കണ്ട് കരയ്ക്ക് നിന്ന രണ്ട് പേര്‍ വെള്ളത്തില്‍ ചാടിയെങ്കിലും ഇവരെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. കട്ടപ്പന ഫയര്‍ഫോഴ്‌സ് നടത്തിയ തിരിച്ചലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടേയും മൃതദ്ദേഹങ്ങള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. വണ്ടന്‍മേട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!