kothamangalamLocal Live

നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസ്

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസ്. തൊഴിലാളികള്‍ ആവേശപൂര്‍വ്വം മുന്‍ എംപി കൂടിയായ ഡീനിനെ സ്വീകരിച്ചു. അരമണിക്കൂറിലധികം അദ്ദേഹം തൊഴിലാളികള്‍ക്കൊപ്പം ചിലവഴിച്ചു. ഫാമിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ നല്ല ഇടപെടലുകള്‍ നടത്താന്‍ സാധിച്ച കാര്യങ്ങള്‍ അവരുമായി പങ്കുവെച്ചു. വീണ്ടും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ വാങ്ങിയാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.യുഡിഎഫ് നേതാക്കളായായ സൈജന്റ് ചാക്കോ, ജൈമോന്‍ ജോസ്, എ.എം അലിയാര്‍, സുരേഷ് അമ്പലക്കാട്ട്, എസി രാജശേകരന്‍ ജോബി ജേക്കബ്, അഡ്വ പിഎസ്എ കബീര്‍, സൗമ്യ ശശി, ജിന്‍സിയ ബിജു, ലിനോ തോമസ്, എംഎസ് റസാഖ്,എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

 

 

Related Articles

Back to top button
error: Content is protected !!