ChuttuvattomThodupuzha

പി.ജെ ജോസഫിനെതിരായ എം.എം മണിയുടെ പരാമര്‍ശത്തില്‍ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു

തൊടുപുഴ: പി.ജെ. ജോസഫിന് എതിരായ എംഎം മണിയുടെ പരാമര്‍ശത്തില്‍ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.യോഗത്തില്‍ കണ്‍വീനര്‍ എന്‍.ഐ. ബെന്നി അധ്യക്ഷത വഹിച്ചു. ജനങ്ങളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഒറ്റപ്പട്ട നേതാവാണ് എം.എം. മണി എം.എല്‍.എയെന്ന് യു.ഡി.എഫ് നേതൃയോഗം. സ്വന്തം നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യനായ എം.എല്‍.എയാണ് അദ്ദേഹം. കേരളത്തിലെ പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായ വികസന നായകനും അഴിമതിരഹതനുമായ പി.ജെ. ജോസഫിനെ ആക്ഷേപിച്ചാല്‍ ജനം പൊറുക്കില്ലെന്ന് മനസിലാക്കി എം.എം. മണി മാപ്പു പറയണം എന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!