Muthalakodam

യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മുതലക്കോടം : തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ മുതലക്കോടം കേന്ദ്രീകരിച്ചുള്ള ഏഴ് ബൂത്തുകളെ യോജിപ്പിച്ച് യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എച്ച് സജിമോന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.എം. മുനീര്‍ , തൊടുപുഴ യു.ഡി.എഫ് ചെയര്‍മാന്‍ കെ.ജെ. സജിമോന്‍, ടി.ജെ. പീറ്റര്‍, ജോര്‍ജ് താന്നിക്കല്‍, ഫിലിപ്പ് ചേരിയില്‍, കെ.കെ. ജോസഫ്, ഷാജഹാന്‍, സെബാസ്റ്റ്യന്‍ ജോസ്, അനസ് പെരുനിലം, സനു കൃഷ്ണന്‍, ചന്ദ്രന്‍പിള്ള പുതുക്കോളില്‍, കെ.എസ്. ഹസന്‍കുട്ടി, മത്തായി കോനാട്, അല്‍ത്താഫ് സുധീര്‍, ജോര്‍ജ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!