ChuttuvattomThodupuzha

തൊടുപുഴയിൽ യുഡിഎഫ് പ്ര​തി​ഷേ​ധ കാ​ൽ​ന​ട യാ​ത്ര 31ന്

തൊ​ടു​പു​ഴ: പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യെ വീ​ണ്ടും വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ന്ന എം.​എം. മ​ണി​യെ നി​ല​യ്ക്ക് നി​ർ​ത്താ​ൻ സി​പി​എം ത​യ്യാ​റാ​കാ​ത്ത​തി​ൽ യു​ഡി​എ​ഫ് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​ക്കെ​തി​രേ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് ന​ട​ത്തു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളും രാ​ഷ്‌​ട്രീ​യ ല​ക്ഷ്യമാണെന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​നെ​തി​രേ ഒക്ടോബർ 31ന് ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണ​ത്തി​നു​ശേ​ഷം തൊ​ടു​പു​ഴ ഗാ​ന്ധി​സ്ക്വ​യ​റി​ൽ​നി​ന്നും കു​ന്നം ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ കാ​ൽ​ന​ട യാ​ത്ര ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പി.​കെ. മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഐ. ബെ​ന്നി, അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, സു​രേ​ഷ് ബാ​ബു, ടി.​ജെ. പീ​റ്റ​ർ, ചാ​ർ​ളി ആ​ന്‍റ​ണി, ടോ​മി പാ​ല​യ്ക്ക​ൽ, റോ​ബി​ൻ മൈ​ലാ​ടി, ജോ​ർ​ജ് ജോ​ണ്‍, എം.​എ​ച്ച്. സ​ജീ​വ്, സു​രേ​ഷ് രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!