ChuttuvattomThodupuzha

യു.ഡി.എഫ് തൊടുപുഴ മണ്ഡലം പദയാത്ര  14 ന്

തൊടുപുഴ: അഴിമതിയില്‍ മുങ്ങിയ മുഖ്യമന്ത്രി രാജി വയ്ക്കുക, കൃഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക, സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, എ.ഐ ക്യാമറ, കെ-ഫോണ്‍ മാസപ്പടി അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 14 ന് യു.ഡി.എഫ് തൊടുപുഴ മണ്ഡലം പദയാത്ര നടത്തും. ഉച്ചകഴിഞ്ഞ് 2 ന് കുന്നത്തു നിന്നും ആരംഭിക്കുന്ന പദയാത്ര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വഴി ഗാന്ധിസ്‌ക്വയറില്‍ സമാപിക്കും.

കുന്നത്തു നടക്കുന്ന യോഗം ഐ.യു.എം.എല്‍ ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂറും, ഗാന്ധിസ്‌ക്വയറിലെ സമാപനം പി.ജെ. ജോസഫ് എം.എല്‍.എ യും ഉദ്ഘാടനം ചെയ്യും. സമാപന യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍ മുഖ്യപ്രഭാഷണം നടത്തുമെന്നും മണ്ഡലം ചെയര്‍മാന്‍ എം.എ. കരിം, കണ്‍വീനര്‍ കെ.ജി. സജിമോന്‍, സെക്രട്ടറി ഫിലിപ്പ് ചേരിയില്‍  എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!