ChuttuvattomMoolammattam

സെക്ഷന്‍ ഓഫീസിന്റെ മൂക്കിന് താഴെ വൈദ്യുതി ലൈന്‍ മരച്ചില്ലകള്‍ക്ക് ഇടയിലൂടെ

മൂലമറ്റം: സെക്ഷന്‍ ഓഫീസിന്റെ മൂക്കിന് താഴെ മൂലമറ്റം ടൗണില്‍ വൈദ്യുതി ലൈന്‍ മരത്തിന്റെ ഇടയിലൂടെ പോയിട്ടും ശിഖരങ്ങള്‍ വെട്ടിമാറ്റാന്‍ നടപടിയില്ല. സെക്ഷന്‍ ഓഫീസില്‍ വിളിച്ച് പറയാമെന്ന് വച്ചാല്‍ ഫോണ്‍ എടുക്കാറില്ല. എപ്പോഴെങ്കിലും വിളിച്ച് കിട്ടി പറഞ്ഞാല്‍ പരാതി ബുക്കില്‍ രേഖപ്പെടുത്തുകയുമില്ല. ടൗണില്‍ വൈദ്യുതി കിട്ടാക്കനിയാണ്. ഇവിടത്തെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പെന്‍ഷന്‍ ആയതിന് ശേഷം പകരം ആളെ നിയമിച്ചിട്ടില്ല. ജീവനക്കാരുടെ ഇഷ്ടത്തിനാണ് കാര്യങ്ങള്‍ നടത്തുന്നത്. ടൗണില്‍ ഏതു സമയത്തും വൈദ്യുതി പോകും. ദിവസം 30 പ്രാവശ്യമെങ്കിലും വൈദ്യുതി വന്നും പോയും ഇരിക്കുന്നു. ഇത് വ്യാപാരികള്‍ക്കും ബാങ്കുകള്‍ക്കും എല്ലാം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ടൗണില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ മുമ്പില്‍ 11 കെ.വി യും എല്‍റ്റി ലൈനും ഒന്നിച്ച് പോകുന്ന ഇവിടെയാണ് തേക്കിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ ലൈന്‍ പോകുന്നത്. കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വ്യാപാരികളും നാട്ടുകാരും.

Related Articles

Back to top button
error: Content is protected !!