ChuttuvattomThodupuzha

കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംഘടനകൾ അഖിലേന്ത്യ അവകാശ ദിനം ആചരിച്ചു

തൊടുപുഴ : പി എഫ് ആർ ഡി എ പിൻവലിക്കുക;പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക. സ്ഥിര തസ്തികളിൽ ജോലി ചെയ്യുന്ന കരാർ ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക,ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, എൻ എഫ് പി ഇ, എ ഐ പി ഇ യു,ക്ലാസ്lll, ഐ എസ് ആർ ഒ എസ് എ എന്നീ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, ദേശീയ വിദ്യാഭ്യാസം നയം-2020 ഉപേക്ഷിക്കുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംഘടനകൾ അഖിലേന്ത്യ അവകാശ ദിനം ആചരിച്ചു.

അവകാശ ദിനാചരണത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒയുടെയും കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സിന്‍റെയും നേതൃത്വത്തിൽ ഇടുക്കി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി.തുടർന്ന് ചേർന്ന യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു.കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി ഡി ജോസ്,എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ,കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം പി എം ഫിറോസ്, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്,കെജിഒഎ ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ്,എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!