ChuttuvattomThodupuzha

കരിങ്കുന്നം മേഖലയില്‍ പരിഭ്രാന്തി പരത്തി അജ്ഞാത ജീവി; രണ്ട് ദിവസത്തിനിടെ 15വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടു

തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തില്‍ പരിഭ്രാന്തി പരത്തി അജ്ഞാതജീവി. വിവിധയാളുകളുടെ 15 ഓളം വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു. അഞ്ചാം വാര്‍ഡ് ഇല്ലിചാരിയിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആക്രമണം തുടര്‍ക്കഥയാകുന്നത്. ചിറ്റാനപ്പാറ സാബു, കല്ലുവേലില്‍ മനോജ്, മാടപ്പാട്ട് സണ്ണി എന്നിവരുടെ വളര്‍ത്ത് മൃഗങ്ങളാണ് ചത്തത്. സാബുവിന്റെ രണ്ട് ആട്, ഒരു നായ എന്നിവയെയും മനോജിന്റെ രണ്ട് നായ, ഒരു മുയല്‍, രണ്ട് കോഴി, സണ്ണിയുടെ ഒരു ആട്, അഞ്ച് നായകള്‍ എന്നിവയെയുമാണ് നഷ്ടപ്പെട്ടത്. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പരാതി ഉന്നയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇത്രയേറെ നായകളെ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടതിനാല്‍ വനം വകുപ്പുദ്യോഗസ്ഥര്‍ക്കും കൃത്യമായ സൂചന ലഭിച്ചിട്ടില്ല. പൂച്ചപ്പുലിയാകാന്‍ സാധ്യതയുണ്ടെന്നാണ് വനം വകുപ്പധികൃതര്‍ പറയുന്നത്. പരിശോധനയില്‍ പ്രദേശത്ത് നിന്നും അജ്ഞാത ജീവിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങാനും പിടികൂടാന്‍ കൂടുകള്‍ സജ്ജമാക്കാനും നടപടിയെടുക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചതായി പഞ്ചായത്തംഗം സെലിന്‍ സുനില്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!