ChuttuvattomThodupuzha

അഞ്ചക്കുളം മഹാദേവീക്ഷേത്രത്തില്‍ ഔഷധസേവ നടന്നു

കോടിക്കുളം:അഞ്ചക്കുളം മഹാദേവീക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ആണ്ടുതോറും നടത്തിവരാറുള്ള ഔഷധസേവയും, നവഗ്രഹശാന്തി ഹോമവും, ശനീശ്വരപൂജയും ഞായറാഴ്ച നടന്നു. പതിവ് പൂജകള്‍ക്ക് പുറമെ രാവിലെ 8 മുതല്‍ ക്ഷേത്രം ആചാര്യന്‍ ചേര്‍ത്തല സുമിത് തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന നവഗ്രഹശാന്തി ഹോമത്തിനും, ശനീശ്വരപൂജയ്ക്കും ശേഷഷമാണ് ഔഷധസേവ ചടങ്ങുകള്‍ നടന്നത്.പല സ്ഥലങ്ങളില്‍ നിന്നായി നൂറ് കണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. ഔഷധം സൗജന്യമായിട്ടായിരുന്നു വിതരണം. ഔഷധസേവക്ക് ശേഷം ഔഷധ കൂട്ടുകള്‍ അടങ്ങിയ കഞ്ഞിയും വിതരണം ചെയ്തു. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നിന്ന് ആഗസ്റ്റ് മാസം 6,13, തീയതികളില്‍ പായമ്മല്‍, മൂഴിക്കുളം, കൂടല്‍മാണിക്യം, തൃപ്രയര്‍ എന്നീ ക്ഷേത്രങ്ങളിലേക്ക് നാലമ്പല ദര്‍ശന തീര്‍ത്ഥയാത്രയും ഒരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!