Keralapolitics

മോദിയുടെ ഗ്യാരന്റിക്ക് ചാക്കിന്റെ വിലയെന്ന് വി.ഡി സതീശന്‍ ; ഇടുക്കി രൂപതയ്‌ക്കെതിരെയും വിമര്‍ശനം

തിരുവനന്തപുരം : മോദിയുടെ ഗ്യാരന്റിക്ക് ചാക്കിന്റെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അധികാരത്തില്‍ വന്നാല്‍ ആദ്യ ക്യാബിനറ്റ് തന്നെ സിഎഎ നിയമം എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. ദി കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെയും വി.ഡി സതീശന്‍ വിമര്‍ശിച്ചു. ഇടുക്കി രൂപതയുടേത് തെറ്റായ രീതിയാണെന്നും സംസ്ഥാനത്തെ അപമാനിക്കുന്നതാണ് സിനിമയെന്നും വി.ഡി സതീശന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ച സമീപനം ശരിയല്ല. കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങളാണ് സിനിമയിലുള്ളതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.ആഭ്യന്തര വകുപ്പിന്റെ കസേരയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം ആഭാസങ്ങളെ പ്രോത്സാഹിപ്പിക്കരുത്. ഒരു സീറ്റ് പോലും ഇത്തവണ ജയിക്കാന്‍ പോകുന്നില്ല. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വെച്ചതിന് മാധ്യമങ്ങള്‍ അഭിനന്ദിക്കണം. കേരള ചരിത്രത്തില്‍ ഇങ്ങനെ ഒരു തീരുമാനം ഒരു പാര്‍ട്ടിയും എടുത്തിട്ടില്ല. സിപിഎം ആണ് പിന്തുണ വേണ്ടെന്ന് പറഞ്ഞതെങ്കില്‍ പുരോഗമന പാര്‍ട്ടി എന്ന പ്രശംസ ഉയര്‍ന്നേനെയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!