Thodupuzha

അവധിക്കാല നീന്തല്‍ പരിശീലന ക്യാമ്പ്

തൊടുപുഴ: അവധിക്കാല നീന്തല്‍ പരിശീലന ക്യാമ്പ് നടത്താന്‍ ഒരുങ്ങി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്‍. നാളെ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ വച്ച് പി.ജെ.ജോസഫ് എം.എല്‍.എ ക്യാമ്പിന്റെ ഉദ്ഘാനം നിര്‍വ്വഹിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന നീന്തല്‍ പരിശീലന പരിപാടിക്ക് ദേശീയ അന്തര്‍ദേശീയ താരങ്ങളാണ് നേതൃത്വം നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്കും 2 മുതല്‍ 8 വയസ്സുവരെയുള്ള കുട്ടികള്‍ക്കായും പ്രത്യേക സ്വിമ്മിങ്ങ് പൂളാണ് ഒരുക്കിയിരിക്കുന്നത്. പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത് ദേശീയ അന്തര്‍ദേശീയ താരങ്ങളാകും. ഉദ്ഘാടന ചടങ്ങിന് കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിക്കും. അന്തര്‍ദേശീയ നീന്തല്‍ താരവും റിട്ട. ഡി.വൈ.എസ്.പിയുമായ കെ.അലോഷ്യസ് ചടങ്ങില്‍ മുഖ്യ അതിഥിയായെത്തും. ഫോണ്‍ നമ്പര്‍: 9447223674.

Related Articles

Back to top button
error: Content is protected !!