Thodupuzha

വാക്‌സിനേഷന്‍ സെന്റര്‍:  യു.ഡി.എഫ് ധര്‍ണ നടത്തി

തൊടുപുഴ: നഗരസഭാ പ്രദേശത്തെ വാക്‌സിനേഷന്‍ സെന്റര്‍ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിനു മുന്നില്‍ കൂട്ടധര്‍ണ നടത്തി.

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ദീപക്ക് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എം.എ കരീം അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ. ജോസഫ് ജോണ്‍, സഫിയ ജബ്ബാര്‍, സനു കൃഷ്ണന്‍, ഷഹന ജാഫര്‍, നീനു പ്രശാന്ത്, രാജി അജേഷ്, ഷീജ ഷാഹുല്‍ ഹമീദ്, റസിയ കാസിം, നിസാ സക്കീര്‍, സാബിറ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!