ChuttuvattomThodupuzha

വണ്ടമറ്റം റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ആഘോഷം നടത്തി

തൊടുപുഴ: വണ്ടമറ്റം റസിഡന്‍സ് അസോസിയേഷന്‍ പത്താം വാര്‍ഷിക ആഘോഷം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇന്ദു സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍ പോള്‍സണ്‍ മാത്യു, രക്ഷാധികാരി മാത്യു ജോസഫ്, മുന്‍ പ്രസിഡന്റ് പി.ജി സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്  കെ. രാജേഷ് സ്വാഗതവും സെക്രട്ടറി നോബല്‍ ജെ തയ്യില്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!