IdukkiLocal Live

വണ്ടിപെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനുമെതിരെ ആക്രമണം :പ്രതിക്കെതിരെ വധശ്രമക്കുറ്റം

ഇടുക്കി : വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട 6 വയസുകാരിയുടെ അച്ഛനെയും മുത്തച്ഛനെയും ആക്രമിച്ച പ്രതി പാല്‍ രാജിനെതിരേ പോലീസ് വധശ്രമക്കുറ്റം ചുമത്തി. വണ്ടിപ്പെരിയാര്‍ പോലീസ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടകേസിലെ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും പ്രതിയുടെ ബന്ധുവായ പാല്‍രാജ് വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് കഴിഞ്ഞ ദിവസം കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി സ്ഥലത്ത് എത്തിയതെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ആയുധവുമായി എത്തിയ പാല്‍രാജ് മനപൂര്‍വം പ്രകോപനമുണ്ടാക്കി. പ്രതിക്ക് പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലാന്‍ ഉദ്ദേശമുണ്ടായിരുന്നു. ഇതിനായാണ് പാല്‍രാജ് കയ്യില്‍ ആയുധം കരുതിയിരുന്നതായും എഫ്.ഐ.ആറില്‍ പറയുന്നു. ഇടുക്കി എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പിടിയിലായ പാല്‍രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Related Articles

Back to top button
error: Content is protected !!