Local LiveVannappuram

വണ്ണപ്പുറത്തെ വൈദ്യുതി മുടക്കത്തിന് പരിഹാരമില്ല

വണ്ണപ്പുറം: പഞ്ചായത്തിലെ വൈദ്യുതി മുടക്കം തുടരുന്നു. ഞായറാഴ്ച വൈകുന്നേരം 5.30ന് നിലച്ച വൈദ്യുതി ഇന്നലെ രാവിലെ 7.30 ഓടെയാണ് ഭാഗികമായി പുനഃസ്ഥാപിച്ചത്. ഉടുമ്പന്നൂര്‍ സബ് സ്റ്റേഷനില്‍ വിതരണലൈനിലെ എര്‍ത്ത് ലൈനിന്റ തകരാറാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം. എന്നാല്‍ കെഎസ്ഇബിയുടെ നിരുത്തരവാദപരമായ നിലപാടാണ് ഒരു രാത്രി മുഴുവന്‍ വണ്ണപ്പുറം ഇരുട്ടിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. നേരത്തെ ഇത്തരം സാഹചര്യങ്ങളില്‍ തൊടുപുഴ ഫീഡറില്‍ നിന്നോ കോതമംഗലം ഫീഡറില്‍ നിന്നോ വൈദ്യുതി എത്തിച്ചു പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച വൈദ്യുതി പൂര്‍ണമായും മുടങ്ങിയപ്പോഴും അതിനുള്ള ഒരു ശ്രമവും അധികൃതര്‍ സ്വീകരിച്ചില്ല. വൈദ്യുതി ദീര്‍ഘനേരം മുടങ്ങിയത് ആശുപത്രികളുടെയും പെട്രോള്‍ പമ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇതു സംബന്ധിച്ച് ഉപഭോക്താക്കളും മര്‍ച്ചന്റ്‌സ് അസോസിയേഷനും ഭീമഹര്‍ജി നല്‍കിയിട്ടും പ്രശ്‌നപരിഹാരം ഉണ്ടായിട്ടില്ല.

 

Related Articles

Back to top button
error: Content is protected !!