ChuttuvattomVannappuram

വണ്ണപ്പുറം യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി

വണ്ണപ്പുറം: യു.ഡി.എഫ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര സംഘടിപ്പിച്ചു. കാളിയാറില്‍ നിന്നും ആരംഭിച്ച പദയാത്ര കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അശോകന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ ബേബി വട്ടക്കുന്നേല്‍, ചെയര്‍മാന്‍ കെ.എച്ച്.അസീസ്, മണ്ഡലം പ്രസിഡന്റ് സണ്ണി കളപ്പുര, സജി കണ്ണംപുഴ എന്നിവര്‍ ചേര്‍ന്ന് പതാക ഏറ്റുവാങ്ങി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പി.എം അബ്ബാസ് ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.

സമാപന സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ്, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയസെല്‍ കണ്‍വീനര്‍ ഡോ.പി.സരിന്‍, കെ.പി.വര്‍ഗീസ്, പി.എം.ഇല്ല്യാസ്, സണ്ണി കളപ്പുരയ്ക്കല്‍, അഡ്വ.ആല്‍ബര്‍ട്ട് ജോസ് എന്നിവര്‍ പ്രസംഗിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ ബേബി വട്ടക്കുന്നേല്‍, ചെയര്‍മാന്‍ കെ.എച്ച്.അസീസ്, സജി കണ്ണംപുഴ, ജിജോ ജോസഫ്, എം.എ.ബിജു, ഇന്ദു സുധാകരന്‍, ഷൈനി റെജി, അനില്‍ പയ്യാനിക്കല്‍, എന്‍.ഐ.ബെന്നി, പി.യു.ഷാഹുല്‍ ഹമീദ്, പി.എല്‍.ജോസ്, ദിവ്യ അനീഷ്, റഹീമ പരീത്, ഇസബെല്ല ജോഷി, രാജീവ് ഭാസ്‌കരന്‍, സുബൈദ സുബൈര്‍, അനീഷ് കിഴക്കേല്‍, സി.കെ.ശിവദാസ്, കെ.ജി.ശിവന്‍, തോമസ് വണ്ടാനം, അബ്ബാസ് മീരാന്‍, പി.ബി.ഷെരീഫ്, കെ.എം.സുരേഷ്, റഷീദ് തോട്ടുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!