ChuttuvattomThodupuzha

മലങ്കര ടൂറിസം ഹബ്ബിൽ വിവിധ സംരംഭങ്ങൾ ആരംഭിക്കണം; മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റി എം എൽ എക്ക് നിവേദനം നൽകി

മുട്ടം: പൊതു ജനങ്ങൾക്ക് സ്വന്തം പണം ഉപയോഗിച്ച് മലങ്കര ടൂറിസം ഹബ്ബിൽ വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രവർത്തകർ പി ജെ ജോസഫ് എം എൽ എക്ക് നിവേദനം നൽകി. ഭക്ഷണ ശാല,അണക്കെട്ടും ചുറ്റ് പ്രദേശങ്ങളും കാണാൻ സൈക്കിൾ സവാരി, കുതിര സവാരി, കാളവണ്ടി, കുതിര വണ്ടി,കുട്ടികൾക്ക് വേണ്ടിയുള്ള റെഡിമേയ്ഡ് ട്രെയിൻ, റെഡിമേയ്ഡ് ബോട്ടിംഗ്, വിശ്രമിക്കാൻ ഓലകൊണ്ടുള്ള ഇടത്താവളങ്ങൾ, അണക്കെട്ടിലെ വെള്ളം കയറികിടക്കുന്ന ആഴം കുറഞ്ഞ സ്ഥലത്ത് കുട്ട വഞ്ചി സൗകര്യം, കാർണിവൽ, അമ്യൂസ്മെന്റ് പാർക്ക്, വലിയ മരങ്ങളിൽ ഊഞ്ഞാൽ എന്നിങ്ങനെയുള്ള പദ്ധതികൾ പൊതു ജനങ്ങൾക്ക് സ്വന്തം പണം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണം.
ഇത്തരത്തിൽ അനുമതി നൽകിയാൽ അനേകം ആളുകൾക്ക് തൊഴിൽ ലഭ്യമാകുകയും സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ മലങ്കര ഹബ്ബിൽ വികസന പദ്ധതികൾ നടപ്പിലാക്കാനും കഴിയും. സംരംഭകരിൽ നിന്ന് വാടക ഈടാക്കുകയും പ്രവർത്തന കാലാവധി നിശ്ചയിക്കുകയും വേണം.ഹബ്ബിന്റെ എൻട്രൻസ് പ്ലാസയിൽ നിർമ്മിച്ചിരിക്കുന്ന 200 ആളുകൾക്ക് ഇരിക്കാവുന്ന ഓപ്പൺ സ്റ്റേജ് വാടക ഈടാക്കി പൊതു പരിപാടികൾ അവതരിപ്പിക്കാനും സൗകര്യം ഒരുക്കണം. ഹബ്ബിൽ ചിത്ര പ്രദർശനങ്ങൾ നടത്താനും മൈക്ക് സെറ്റ് ഉപയോഗിച്ച് പാട്ട് പാടാനും കലാപരിപാടികൾ അവതരിപ്പിക്കാനും
പൊതു ജനങ്ങൾക്ക് അവസരം നൽകണമെന്നും ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രവർത്തകർ നിവേദനത്തിൽ ആവശ്യപ്പെട്ടു. കെ.റ്റി അഗസ്റ്റിൻ, ടോമി ജോർജ് മൂഴിക്കുഴിയിൽ, സുജി മാസ്റ്റർ, സുബൈർ പി.എം, മാത്യു ചാമക്കാലായിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

Related Articles

Back to top button
error: Content is protected !!