Thodupuzha

ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് 2022 -23 വാര്‍ഷിക പദ്ധതിയില്‍ പൂര്‍ത്തീകിച്ച പദ്ധതികളുടെ ഉദ്ഘാടനവും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. അംഗന്‍വാടികള്‍ സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഫര്‍ണിച്ചര്‍ വിതരണം എന്ന പ്രോജക്ട് വഴി 102 അംഗന്‍വാടികള്‍ക്ക് ബീന്‍ഷെയ്‌പ്പെഡ് മേശ, ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്ല് സംസ്‌ക്കരിച്ച് സൂക്ഷിക്കാന്‍ സഹായിക്കുന്ന സൈലേജ് നിര്‍മാണം, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനമുറി, ഭൂരഹിതരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് സ്ഥലം വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന ലൈഫ് ഭവന പദ്ധതി, സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വയോമധുരം തുടങ്ങിയ പദ്ധതികള്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ബിജു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ോറി.കെ.എ. പൗലോസ്, സ്ഥിരം സമതി അംഗങ്ങളായ മാര്‍ട്ടിന്‍ ജോസഫ്, ലാലി ജോയി, ഭരണ സമിതിയംഗങ്ങളായസുനി സാബു, എ.ജയന്‍, അന്നു അഗസ്റ്റിന്‍, ജിജോ കഴിക്കച്ചാലില്‍, എ.ജയന്‍, ശിശുവികസന പദ്ധതി ഓഫീസര്‍ സുധര്‍മണിയമ്മ, ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍ ജോബിയ ജോയി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജയന്‍.വി.ജി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!