ChuttuvattomThodupuzha

വാഴക്കുളം മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നാളെ

വാഴക്കുളം: മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നാളെ നടക്കും. വ്യാഴാഴ്ച്ച
9.30ന് സഹകരണ ബാങ്ക് 751 ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ സിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് പി.സി ജേക്കബ്, ജനറൽ സെക്രട്ടറി എ.ജെ റിയാസ്, ട്രഷറർ സി.എസ് അജ്മൽ, നിയോജക മണ്ഡലം പ്രസിഡൻറ് തോമസ് വർഗീസ്, യൂണിറ്റ് ജനറൽ സെക്രട്ടറി റ്റോമി തോമസ് തുടങ്ങിയവർ പ്രസംഗിക്കും. പൊതുയോഗത്തോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് രണ്ടു വരെ കടകൾ മുടക്കമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!