Thodupuzha

വെള്ളംചിറ എസ്.സി കമ്മ്യൂണിറ്റി ഹാളും വനിത സാംസ്കാരിക നിലയവും പ്രവർത്തനം ആരംഭിച്ചു

കോടിക്കുളം:ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോടിക്കുളം പഞ്ചായത്തിലെ വെള്ളംചിറ എസ്.സി കമ്മ്യൂണിറ്റി ഹാളും വനിത സാംസ്കാരിക നിലയവും പ്രവർത്തനം ആരംഭിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോടിക്കുളം പഞ്ചായത്ത് പ്രസിഡൻറ് റ്റി.വി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രസന്നൻ, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെർളി റോബി, മെമ്പർമാരായ രമ്യ മനു, ഷൈനി സുനിൽ, പോൾസൺ മാത്യു, അനീഷ് കെ.എസ്, സെക്രട്ടറി ഷാജു മാത്യു, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജു മാത്യു കളമ്പുകാട്ട്, അൻഷാദ് കുറ്റിയാനിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹലീമ നാസർ,  അസിസ്റ്റൻറ് എൻജിനീയർ ഹരി ആർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!