Thodupuzha

വെള്ളിയാമറ്റം പഞ്ചായത്ത്: വൈസ് പ്രസിഡന്റിനെതിരേ അവിശ്വസപ്രമേയം ഇന്ന്

പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസിക്ക് എതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വസപ്രമേയം വെള്ളിയാഴ്ച്ച ചര്‍ച്ച ചെയ്യും. പതിനഞ്ചം ഗ ഭരണ സമിതി യില്‍ എട്ട് അംഗങ്ങള്‍ യു.ഡി.എഫ് പക്ഷത്തും ഏഴു പേര്‍ എല്‍.ഡി.എഫ് മുന്നണിയിലും ആണ്. അവിശ്വസത്തിന് മുമ്പ് രാജി സമര്‍പ്പിക്കില്ലെന്നനിലപാടില്‍ ആണ് വൈസ് പ്രസി.ഡന്റ്. എല്‍.ഡി.എഫ് മുന്നണിയില്‍ അവിശ്വസപ്രമേയചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടില്‍ ഇതുവരെ തീരുമാനം ഇല്ല. എല്‍.ഡി.എഫിനോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വാതന്ത്ര അംഗം രാജു കുട്ടപ്പന്‍ ഇതുവരെ നിലപാട് വ്യക്ത മാക്കിയിട്ടുമില്ല

Related Articles

Back to top button
error: Content is protected !!