ChuttuvattomThodupuzha

വൈസ് വുമണ്‍ ഫെല്ലോഷിപ്പ് ഉടുമ്പന്നൂര്‍ സ്വദേശിനിക്ക്

തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള മിനിസ്ട്രി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി, ഇന്ത്യയിലെ വനിതാ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന വൈസ് വുമണ്‍ ഫെല്ലോഷിപ്പ് കോട്ടയം ഐഐഐടിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് വകുപ്പില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ നീതു സി.റ്റി കരസ്ഥമാക്കി. ഇന്ത്യയില്‍ ഉടനീളം എന്‍ജിനീയറിംഗ് വിഭാഗത്തില്‍ 21 ഗവേഷണ വിദ്യാര്‍ത്ഥികളാണ് ഫെല്ലോഷിപ്പിന് അര്‍ഹരായത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ റബ്ബര്‍ ക്ലോണുകളെ നിര്‍ണയിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് വര്‍ഷ കാലയളവിലേക്കാണ് ഈ അംഗീകാരം ലഭിച്ചത്. കോട്ടയം ഐഐഐടിയിലെ പ്രെഫ. ഡോ. ലീന മേരി, ഡോ. ലിഡിയ ലില്ലി തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം. ഉടുമ്പന്നൂര്‍ ചൂരത്തൊട്ടിയില്‍ സി.എന്‍ തുളസീധരന്‍ – ശോഭന ദമ്പതികളുടെ മകളും പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ എന്‍ജിനീറിംഗ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രെഫസറായ സുനില്‍ ദത്തിന്റെ ഭാര്യയുമാണ് നീതു.

Related Articles

Back to top button
error: Content is protected !!