ChuttuvattomThodupuzha

കാളിയാര്‍ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം നടന്നു

തൊടുപുഴ: കാളിയാര്‍ സെന്റ് മേരീസ് എല്‍ പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും നടന്നു. ജി.എല്‍.പി.എസ്.ഉടുമ്പന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് മുണ്ടുനടയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും സ്‌കൂള്‍ ആന്തം പ്രകാശനവും നടന്നു. സ്‌കൂളിലെ അധ്യാപിക അശ്വതി ഭാസ്‌കര്‍ എഴുതി തയ്യാറാക്കിയ സ്‌കൂള്‍ ആന്തം പ്രകാശനം വാര്‍ഡ് മെമ്പര്‍ ഇസബല്ല ജോഷി നിര്‍വ്വഹിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷിബി മോള്‍ ജോസഫ്, പിടി എ പ്രസിഡന്റ് ഷിനോ മോളത്ത്, എംപിടിഎ പ്രസിഡന്റ് ശ്രീമതി നിസി സുബീഷ് തുടങ്ങിയവര്‍ പങ്കടുത്തു.ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു

 

Related Articles

Back to top button
error: Content is protected !!