ChuttuvattomThodupuzha

വിജിലന്‍സ് ബോധവത്കരണ ക്രിക്കറ്റ് ടൂര്‍ണമെന്റ് : ഹെല്‍ത്ത് ടീം ജേതാക്കള്‍

തൊടുപുഴ: വിജിലന്‍സ്  വാരാചരണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇടുക്കി യൂണിറ്റിന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സന്ദേശമുയര്‍ത്തി ക്രിക്കറ്റ് ടൂര്‍ണമെന്റ്  സംഘടിപ്പിച്ചു. ഇടുക്കി പ്രസ് ക്ലബ്, ആരോഗ്യ വകുപ്പ്, ഇടുക്കി വിജിലന്‍സ് എന്നീ ടീമുകള്‍, തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരത്തിനിറങ്ങിയത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കിഴക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട്  വി. ജി വിനോദ് കുമാര്‍  ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. വിജിലന്‍സ് ഡിവൈ.എസ്.പി  ഷാജു ജോസ്, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ്  സോജന്‍ സ്വരാജ്, ഹെല്‍ത്ത് ടീം ക്യാപ്റ്റന്‍ ഡോ. ജോണ്‍സ് മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. അഴിമതിക്കെതിരായ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ടീമംഗങ്ങള്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് എസ്.പി  വി.ജി വിനോദ് കുമാര്‍ അഴിമതി വിരുദ്ധ സന്ദേശം ചൊല്ലിക്കൊടുത്തു. ടൂര്‍ണമെന്റില്‍ ഹെല്‍ത്ത് ടീം വിജയികളും ഇടുക്കി പ്രസ് ക്ലബ് ടീം റണ്ണേഴ്‌സ് അപ്പും ആയി. ഹെല്‍ത്ത് ടീമിലെ ഡോ.വിഷ്ണുരാജ് മികച്ച ബൗളറായും ഇടുക്കി പ്രസ് ക്ലബ് ടീമിലെ നിഖില്‍ ജോസ് മികച്ച ബാറ്റ്‌സ്മാനായും സോജന്‍ സ്വരാജിനെ മാന്‍ ഓഫ് ദി സീരിയസ് ആയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!