Thodupuzha

വിമല പബ്ളിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം; ശാസ്ത്ര പ്രദര്‍ശനം നടത്തി

 

തൊടുപുഴ: വിമല പബ്‌ളിക് സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷം – ഓര്‍മ്മിക്കാന്‍ ഒരു ഡിസംബര്‍, 2022 ന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര പ്രദര്‍ശനം ഇഗ്‌നൈറ്റ് സയന്‍സ് എക്‌സ്‌പോ 2കെ22 ശ്രദ്ധേയമായി. പ്രദര്‍ശനത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി അവതരിപ്പിച്ച നിരവധി സൃഷ്ടികള്‍ പ്രശംസ പിടിച്ച് പറ്റി. ശാസ്ത്രം മുന്നോട്ട് കുതിക്കുമ്പോള്‍ ശാസ്ത്ര സാങ്കേതിക വിദ്യ അഭ്യസിക്കുന്ന കുട്ടികളുടെ പ്രാവീണ്യം ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഇഗ്നൈറ്റ് 2കെ22 സംഘടിപ്പിച്ചത്. ഐ.എസ്.ആര്‍.ഓ ജനറല്‍ മാനേജര്‍ ജോജോ മാത്യു സയന്‍സ് എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിമല പബ്ലിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഡോക്ടര്‍ സിറിയക്.ജെ.പാലക്കല്‍ വിശിഷ്ടാതിഥിയായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ് അധ്യക്ഷയായി. സ്‌കൂള്‍ ഡയറക്ടര്‍ സിസ്റ്റര്‍ വിസിറ്റേഷന്‍, പി.ടി.എ പ്രസിഡന്റ് ടോം.ജെ.കല്ലറക്കല്‍ ഇഗ്നൈറ്റ് 2കെ22 കോ.ഓഡിനേറ്റര്‍ ഷീന ബിജു, അലീന.പി.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!