Thodupuzha

സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ:സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

തൊ​ടു​പു​ഴ: സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ​യും ഇ​ടു​ക്കി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച റാ​ലി​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ഡി​വൈ​എ​സ്പി കെ. ​സ​ദ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫി​സ​ർ എ​സ്.​ഗീ​താ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എം.​ജി. ഗീ​ത, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കി​ര​ണ്‍ കെ. ​പൗ​ലോ​സ്, ഷൈ​ൻ ജോ​സ്, ജോ​മ​റ്റ് ജോ​ർ​ജ്, മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ എ​സ്പി​സി നോ​ഡ​ൽ ഓ​ഫി​സ​ർ ജോ​ബി​ൻ​സ് സി. ​മാ​ത്യു, തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ജി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ എ​സ്പി​സി കേ​ഡ​റ്റു​ക​ളും തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച സൈ​ക്കി​ൾ റാ​ലി തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.

Related Articles

Back to top button
error: Content is protected !!