Thodupuzha

വീട് കയറി അക്രമം ; രണ്ട് പേർ പിടിയിൽ

മുട്ടം:- വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഇലപ്പള്ളി സ്വദേശി കാടൻകാവിൽ ആഷർ ഷാലറ്റ്,കോള പ്ര സ്വദേശി താന്നിക്കൽ വീട്ടിൽ ബെഞ്ചമിൻ സണ്ണി എന്നിവരാണ് പിടിയിലായത്.

ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

മുട്ടം മുഞ്ഞനാട്ട് കുന്ന് വാർഡിലെ ചെമ്മാട്ടുമൂലയിൽ രാജപ്പൻ്റെ വീടാണ് ഇവർ അക്രമിച്ചത്.വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും വീടിൻ്റെ ജനാലകൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.രാജപ്പൻ്റെ മകൻ സിനോജ് മറ്റൊരു കേസിൽ സാക്ഷ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.

Related Articles

Back to top button
error: Content is protected !!