ChuttuvattomThodupuzha

എഐ ക്യാമറയില്‍ പെടാതെ പോയ വിഐപികള്‍ക്ക് ഇനി പണി കിട്ടും; സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു

തൊടുപുഴ: വിഐപികള്‍ക്ക് ഇനി പണികിട്ടും. നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി ഒട്ടിച്ച് എഐ ക്യാമറകളില്‍ പെടാതിരിക്കാന്‍ വിരുതന്മാര്‍ ചെയ്യുന്ന കളി ഇനി നടക്കില്ല. ഇവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു. നിലവില്‍ നമ്പര്‍ പ്ലേറ്റ് മറച്ച് 10% വാഹനങ്ങളാണ് നിരത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ കുറച്ചു ആള്‍ക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്, 10 പേരെ ഇതിനകം പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്തി പിടികൂടാനുള്ള ദൗത്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയ്ക്ക് കീഴിലുള്ള ആറ് സ്‌ക്വാഡുകള്‍. ബൈക്കുകളിലാണ് പ്രധാനമായും ഇത്തരത്തില്‍ ക്യാമറയില്‍ കുടുങ്ങാതിരിക്കാനുള്ള നമ്പറുകള്‍ കാണിക്കുന്നത്. ക്യാമറക്ക് മുന്നിലെത്തുമ്പോള്‍ കൈകള്‍ കൊണ്ട് മറയ്ക്കുക, പിന്നിലെ നമ്പര്‍ പ്ലേറ്റില്‍ സ്റ്റിക്കറൊട്ടിക്കുക, നമ്പര്‍ പ്ലേറ്റ് പകുതി ഒടിച്ചു കളയുക തുടങ്ങിയവയാണ് കൂടുതലും. തൊടുപുഴയില്‍ വെങ്ങല്ലൂര്‍, മങ്ങാട്ടുകവല ബൈപ്പാസില്‍ പെരുമ്പിള്ളിച്ചിറ ജംഗ്ഷന്‍, കാരിക്കോട് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ക്യാമറകളിലാണ് നമ്പര്‍ പ്ലേറ്റ് മറച്ച വാഹനങ്ങള്‍ കൂടുതലും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ഇങ്ങനെ ചെയ്യുന്നവരില്‍ കൂടുതലും കോളേജ് വിദ്യാര്‍ത്ഥികളാണ്. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ ഡ്രൈവിങ്ങും ജില്ലയില്‍ കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി.

Related Articles

Back to top button
error: Content is protected !!