Idukki

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ : വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍

ഇടുക്കി : വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും നല്‍കാന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്നും തത്സമയ ഡാറ്റയാണ് ആപ്പ് വഴി ലഭിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴി സാധിക്കും. പട്ടികയില്‍ പേര് തിരയുക,  എഡിറ്റ് ചെയ്യുക ,ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും, പരാതികള്‍ നല്‍കാനും ആപ്പിലൂടെ സാധിക്കും . ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഫോണില്‍വരുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ മെയില്‍ , ജനനത്തീയതി, വിലാസം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്യാം.

ആപ്ലിക്കേഷനില്‍ ലഭിക്കുന്ന പ്രധാന സേവനങ്ങള്‍

* വോട്ടര്‍ പട്ടിക തിരയല്‍ (വിശദാംശങ്ങള്‍ പ്രകാരം അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് )

* പുതിയ വോട്ടര്‍ രജിസ്ട്രേഷനായി തിരഞ്ഞെടുപ്പ് ഫോമുകള്‍ പൂരിപ്പിക്കല്‍, മറ്റൊരു നിയോജക മണ്ഡലത്തിലേക്ക് ഷിഫ്റ്റ് ചെയ്യല്‍, ഓവര്‍സീസ് വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യല്‍ അല്ലെങ്കില്‍ എതിര്‍പ്പ് പ്രകടിപ്പിക്കല്‍ , എന്‍ട്രികളുടെ തിരുത്തല്‍, നിയമസഭാ മണ്ഡലത്തിനുള്ളില്‍ തന്നെ ട്രാന്‍സ്‌പൊസിഷന്‍ ചെയ്യല്‍ എന്നിവ ആപ്പിലൂടെ സാധിക്കും.

* തെരഞ്ഞെടുപ്പ് സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സ്ഥിതിവിവരം അറിയാനും സാധിക്കും.

* സ്ഥാനാര്‍ത്ഥികളുടെ വിവരം അറിയുന്നതിന്

* വോട്ടര്‍മാര്‍ക്കുള്ള മറ്റ് അത്യാവശ്യ സേവനങ്ങള്‍

 

Related Articles

Back to top button
error: Content is protected !!