ChuttuvattomThodupuzha

തൊടുപുഴ ഈസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വേസ്റ്റ് ബിന്നുകള്‍ വിതരണം ചെയ്തു

തൊടുപുഴ : കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി തൊടുപുഴ ഈസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിന് സ്റ്റീല്‍ വേസ്റ്റ് ബിന്നുകള്‍ വിതരണം ചെയ്തു. തൊടുപുഴ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന യോഗത്തില്‍ ലയണ്‍സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഡിയോണ്‍ തോമസ് ഡി. ടി.ഒ കെ പി രാധാകൃഷ്ണന് വെയിസ്റ്റ്ബിന്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ലയണ്‍സ് റീജണല്‍ ചെയര്‍മാന്‍ നോബി സുദര്‍ശന്‍, സോണ്‍ ചെയര്‍മാന്‍ ഷാജു പി .വി, എന്‍ പി പോള്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എം എന്‍ അനില്‍, അബ്ദുല്‍ ഗഫൂര്‍, മനോജ് പി എസ്, കെ കെ സന്തോഷ് പി .കെ ടോയ്സണ്‍, ടെന്‍സിങ് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!