Thodupuzha

മാലിന്യ സംസ്‌കരണ നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു

തൊടുപുഴ : മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ്‌ ജില്ലയില്‍ പരിശോധന ശക്‌തമാക്കി.രണ്ട്‌ മാസത്തിനിടെ 21 പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ നിന്ന്‌ 370000 രൂപ പിഴയായി ഈടാക്കി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തുക, നിരോധിത പ്ലാസ്‌റ്റിക്‌ ഉല്‍പ്പന്നങ്ങളുടെ സംഭരണം, വില്‍പ്പന എന്നിവ തടയുക എന്നിവയാണ്‌ സ്‌ക്വാഡിന്റെ ലക്ഷ്യം.
സ്‌ക്വാഡിന്‌ പോലീസ്‌ സഹായവും

അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങള്‍ പോലീസിന്റെ സഹായത്തോടെ കസ്‌റ്റഡിയില്‍ എടുക്കുവാനും കുറ്റക്കാരെ അറസ്‌റ്റ്‌ ചെയ്യാനും സ്‌ക്വാഡിന്‌ അധികാരമുണ്ട്‌. മിന്നല്‍ പരിശോധന നടത്തി സ്‌പോട്ട്‌ ഫൈന്‍ ഈടാക്കാന്‍ സ്‌ക്വാഡിന്‌ കഴിയും.
കൂടുതല്‍ ജനസാന്ദ്രത, നഗരവത്‌കരണം, ഫാക്‌ടറികള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവയെല്ലാം മാലിന്യങ്ങള്‍ വന്‍ തോതില്‍ വര്‍ധിക്കാന്‍ കാരണമാവുന്ന സാഹചര്യത്തില്‍ ഇതുണ്ടാക്കുന്ന സാമൂഹിക ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിന്‌ മാലിന്യ സംസ്‌കരണ – മാലിന്യ മുക്‌ത പ്രവര്‍ത്തങ്ങള്‍ ശക്‌തമാക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞാണ്‌ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌.

Related Articles

Back to top button
error: Content is protected !!