Moolammattam

മാലിന്യവും നീക്കം ചെയ്യിച്ചു:പതിപ്പള്ളിയില്‍ മാലിന്യം തള്ളിയത് വെള്ളിയാമറ്റത്തുകാരന്‍; 2000 രൂപ പിഴയീടാക്കി

മൂലമറ്റം: മൂലമറ്റം പതിപ്പള്ളിയില്‍ പൊതു സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയ വെള്ളിയാമറ്റം സ്വദേശിയില്‍ നിന്നും 2000രൂപ പിഴയീടാക്കി. വാഹനത്തില്‍ കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇടുകയായിരുന്നു.ഇതു നേരില്‍ക്കണ്ട പ്രദേശവാസി ഹരിതകര്‍മ സേനാംഗം ഓമന പത്മനാഭനെ അറിയിച്ചു.തുടര്‍ന്ന് വിവരം വാര്‍ഡ് അംഗം ഓമന ഗോപിയെയും പഞ്ചായത്ത് സെക്രട്ടറി എസ്.പി.വിനുകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു ബി. നായര്‍ എന്നിവരെയും അറിയിച്ചു.തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് മാലിന്യം തള്ളിയയാളെ കണ്ടെത്തി പിഴ ഈടാക്കിയത്.ഇദ്ദേഹത്തെ കൊണ്ടു തന്നെ മാലിന്യങ്ങള്‍ നീക്കം ചെയ്യിപ്പിച്ചതിന് ശേഷമാണ് പിഴയീടാക്കിയത്.

പഞ്ചായത്ത് വലിച്ചെറിയല്‍ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയിലാണ് പൊതുസ്ഥലത്ത് മാലിന്യം തള്ളിയത്. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളി വൃത്തികേടാക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികളുണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു. ജൈവ മാലിന്യങ്ങള്‍ വീടുകളില്‍ത്തന്നെയും പ്ലാസ്റ്റിക്ക് അടക്കമുള്ള പാഴ് വസ്തുക്കള്‍ ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കിയും നീക്കം ചെയ്യണം. ഹരിതകര്‍മ്മ സേനയുടെ സേവനം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ സേവനം ഉറപ്പാക്കുന്നതിന് വാര്‍ഡ് അംഗവുമായോ പഞ്ചായത്തോഫീസുമായോ ബന്ധപ്പെടാവുന്നതാണെന്നും സെക്രട്ടറി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!