Thodupuzha

10 മാസത്തിനുള്ളില്‍ ജില്ലയില്‍ നിന്നും നാടുകടത്തിയത് 688 ടണ്‍ പാഴ്വസ്തുക്കള്‍

തൊടുപുഴ: ജില്ലയിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ പത്തു മാസത്തിനുള്ളില്‍ സമാഹരിച്ച് ക്ലീന്‍ കേരള കമ്പനി മുഖേന നാടു നീക്കിയത് 688 ടണ്‍ പാഴ് വസ്തുക്കള്‍.2022 ഏപ്രില്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ ശേഖരിച്ച് കൈയൊഴിഞ്ഞതിന്റെ കണക്കാണിത്.

ഇടമലക്കുടി, മൂന്നാര്‍ പഞ്ചായത്തുകളൊഴികെ ജില്ലയിലെ 50 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും ക്ലീന്‍ കേരള കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കമ്പനി ജില്ലാ മാനേജര്‍ സുബിന്‍ ബേബി പറഞ്ഞു.

ചിലയിനം പ്ലാസ്റ്റിക്കുകളും പാഴ് വസ്തുക്കളും വില നല്‍കി കമ്പനി ഏറ്റെടുക്കും.വിലയില്ലാത്തതും പുനചംക്രമണം സാധ്യമല്ലാത്തതുമായ പാഴ് വസ്തുക്കള്‍ കൊണ്ടുപോയി ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയ്ക്ക് അങ്ങോട്ട് പണം നല്‍കണം.ഹരിതകര്‍മ സേന തരംതിരിച്ച് കൈമാറിയ പാഴ്വസ്തുക്കള്‍ വീണ്ടും തരംതിരിച്ചാണ് പുനരുപയോഗത്തിനായി വിവിധ സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് നല്‍കുന്നത്. പൊടിയാക്കിയ പ്ലാസ്റ്റിക് തരികള്‍ റോഡ് ടാറിങിനും നല്‍കുന്നുണ്ടെന്നും സുബി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!