ArakkulamChuttuvattom

അറക്കുളം പഞ്ചായത്തിൽ കുടിവെളളം മുടക്കി വാട്ടർ അതോറിറ്റി; നട്ടം തിരിഞ്ഞ് നാട്ടുകാർ

മൂലമറ്റം:അറക്കുളത്ത് കുടിവെളളം കിട്ടാതെ നട്ടം തിരിയുകയാണ് പ്രദേശവാസികള്‍. അറക്കുളം പഞ്ചായത്തിലെ പൊതുടാപ്പിലെ ജലവിതരണം വാട്ടര്‍ അതോറിറ്റി മുടക്കിയതാണ് പ്രദേശവാസികളെ നട്ടം തിരിയിച്ചത്. ജലജീവന്‍ പദ്ധതി നടപ്പിലാക്കാനാണ് പൊതുടാപ്പുകളിലെ ജലവിതരണം മുടക്കിയതെന്നും, ജലജീവന്‍ പദ്ധതിയുടെ ടാപ്പ് പുനഃസ്ഥാപിക്കച്ചുകൊണ്ടിരിക്കുകയാണെന്ന് വാട്ടര്‍ അതോറിറ്റിയുടെ മറുപടി. ദിനംപ്രതി വ്യാപാരികളും, ടാക്‌സിതൊഴിലാളികളും, സ്ത്രീകളും ഉള്‍പ്പെടെയുളളവര്‍ കുടിവെളളം ശേഖരിക്കുന്ന ടാപ്പിലെ വെളളമാണ് വാട്ടര്‍ അതോറിറ്റി മുടക്കിയിരിക്കുന്നത്. ഇത്കൂടാതെ പക്ഷി-മൃഗാദികളും പൊതുടാപ്പില്‍ നിന്നുമാണ് വെളളം കുടിക്കുന്നത്.

ജലജീവന്‍ മിഷന്‍ പദ്ധതിയ്ക്കായുളള പൈപ്പ് ഇതുവരെ എത്തിയിട്ടില്ലെന്നും, കുടിവെള്ളം മുട്ടി മാസങ്ങള്‍ കഴിഞ്ഞാലും അറക്കുളത്ത് ജലജീവന്‍ പദ്ധതി പ്രാബല്യത്തില്‍ വരികയില്ലെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. വാട്ടര്‍ അതോറിറ്റി പറയുന്നത് ഒരു വര്‍ഷം മുമ്പ് പഞ്ചായത്ത് ഉപയോഗിക്കാത്ത ടാപ്പുകളുടെ ലിസ്റ്റ് തരണമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ പഞ്ചായത്ത് ലിസ്റ്റ് തരുകയോ പണമടക്കുകയോ ചെയ്തിരുന്നില്ല, അതിനാലാണ് പൊതുടാപ്പിലെ ജലവിതരണം മുടക്കിയതെന്നും, പണമടച്ചാല്‍ ടാപ്പ് പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!