Thodupuzha

തൊടുപുഴയിലെ ജല പരിശോധനാ ലാബുകളുടെ ഉദ്ഘാടനം  വെള്ളിയാഴ്ച 

 

 

 

തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തിലെ ഹരിതകേരളത്തിന്റെ ജലഗുണ പരിശോധനാ ലാബുകള്‍ വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും. കുമാരമംഗലം എം.കെ.എം.എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ പി.ജെ. ജോസഫ്. എം.എല്‍.എ. ലാബുകളുടെ മണ്ഡലം തല പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷെമിന നാസര്‍ അധ്യക്ഷത വഹിക്കും. ഡോ. ജി.എസ്. മധു പദ്ധതി വിശദീകരിക്കും. സ്‌കൂള്‍ മാനേജര്‍ ആര്‍.കെ. ദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരിയില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തൊടുപുഴ മണ്ഡലത്തില്‍ കുമാരമംഗലം, വെള്ളിയാമറ്റം, പുറപ്പുഴ, കരിങ്കുന്നം, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലെ അഞ്ച് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ജലഗുണ പരിശോധനാ ലാബുകള്‍ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്.

പി.ജെ ജോസഫ് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 7,54,000രൂപ അനുവദിച്ചാണ് അഞ്ച് ജല ലാബുകള്‍ സ്ഥാപിച്ചത്. പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഹരിത കേരളത്തിന് വേണ്ടി ജല ലാബുകള്‍ നിര്‍മിച്ചു നല്‍കിയത്. തൊടുപുഴയില്‍ ഒന്നാം ഘട്ടത്തില്‍ അഞ്ച് സ്‌കൂളുകളിലേയ്ക്ക് 5150 ജല സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള കിറ്റുകളും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!