ChuttuvattomThodupuzha

വഴിത്തല പബ്ലിക് ലൈബ്രറി പ്രതിഭകളെ ആദരിച്ചു

വഴിത്തല: വഴിത്തല പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. എം.ടി. ജോസഫ് മീനം കുന്നേൽ പുരസ്കാരം നൽകി. ലൈബ്രറി പ്രസിഡന്റ് കെ.ആർ രമണൻ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ടെൽക്ക് ചെയർമാൻ പി.സി. ജോസഫ് എക്സ്.എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് മാനേജർ ഫാ.മാത്യു കോണിക്കൽ, പ്രിൻസിപ്പൽ ജിനോ ജോർജ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് തോമസ് കുരുവിള, ജയിൽ. എം. ജോസഫ് , ശിവപ്രസാദ്, ഷൈൻ പാറയിൽ, ടോമിച്ചൻ മുണ്ടുപാലം, ജോസ് നെല്ലിക്കുന്നേൽ, ബിജു എസ് മണ്ണൂർ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!