Thodupuzha

പെണ്ണ് ചോദിക്കാന്‍ ചെന്ന ഗൃഹനാഥനെ യുവാവ് മര്‍ദ്ദിച്ചതായി പരാതി

 

തൊടുപുഴ: വിവാഹാഭ്യര്‍ഥ്യനയുമായി ചെന്നിട്ട് പെണ്‍കുട്ടിയുടെ അച്ഛനെ തല്ലിയെന്ന പരാതിയില്‍ യുവാവിന് എതിരെ കേസ്. മണക്കാട് സ്വദേശി അനന്ദുവിന് എതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്തിരിക്കുന്നത്. ഏതാനും ദിവസം മുന്‍പാണ് സംഭവം. മണക്കാട് സ്വദേശിനിയുടെ വീട്ടില്‍ ഇയാള്‍ വിവാഹാഭ്യര്‍ഥനയുമായി എത്തുകയായിരുന്നു. ബംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീഡിയോ കോളില്‍ വിളിച്ചു തരണമെന്നും നിര്‍ബന്ധം പിടിച്ചു. എന്നാല്‍, വീട്ടുകാര്‍ വിസമ്മതിച്ചു. എങ്കില്‍ പെണ്‍കുട്ടിയുടെ അനുജത്തിയെ വിവാഹം കഴിച്ച് നല്‍കണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ വഴക്കായി.ഇതിനിടെ പെണ്‍കുട്ടിയുടെ അച്ഛനെ ഇയാള്‍ മര്‍ദിച്ചുവെന്നാണ് പരാതി. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി.ഇതിനിടെ യുവാവിന് മര്‍ദനമേറ്റെന്ന പരാതിയും ഉയരുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!