Thodupuzha

അളവ്തൂക്ക ഉപകരണങ്ങളുടെ പരിശോധന നാളെ 

 

തൊടുപുഴ: പുറപ്പുഴ, മണക്കാട് ഗ്രാമപഞ്ചായത്തുകളിലെ വ്യാപാരികള്‍ക്ക് അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രവയ്ക്കുന്നതിന് നാളെ (മെയ് 25 ) ലീഗല്‍ മെട്രോളജി വകുപ്പ് അവസരമൊരുക്കുന്നു. പുറപ്പുഴയില്‍ പരിശോധനയും മുദ്രവയ്പ്പ്പും രാവിലെ10.30 മുതല്‍ 12.30 വരെ പുറപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും . മണക്കാട് ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3 വരെ മണക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചും നടത്തും. വ്യാപാരികള്‍ അളവുതൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും സ്വന്തം മേല്‍വിലാസം എഴുതിയ 5 രൂപയുടെ പോസ്റ്റ്കവര്‍ സഹിതം ഹാജരായി മുദ്രപതിപ്പിക്കേണ്ടതാണ് .ഈ സൗകര്യം മുഴുവന്‍ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന് തൊടുപുഴ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ കണ്‍ട്രോളര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!