Thodupuzha

അംഗ പരിമിതർക്ക് വീൽ ചെയറുകൾ വിതരണം ചെയ്തു

തൊടുപുഴ:  അംഗ പരിമിതരെ ജീവിതത്തിൻ്റെ മുഖ്യധാരയിലേക്ക് നയിക്കാൻ നാനാതുറകളിലുള്ളവർ സഹായമേകണമെന്ന് ഗാന്ധിജി സ്റ്റഡിസെൻ്റർ ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു. അമേരിക്കയിൽ സൗത്ത് ഫ്ലോറിഡയിലുള്ള മലയാളി സംഘടന കേരള സമാജം തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജോമോൻ ചാരിറ്റബിൾ ട്രസ്റ്റിലൂടെ അംഗ പരിമിതർക്ക് നൽകുന്ന പത്ത് വീൽ ചെയറുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പി.ജെ.ജോസഫ് എംഎൽഎ.

ലോക വികലാംഗ വർഷത്തോടനുബന്ധിച്ചാണ് 2020-21 കേരള സമാജം പ്രസിഡൻ്റ് ജോർജ്ജ് മാലിയിലിൻ്റെയും അമേരിക്കൻ പ്രവാസി മലയാളി ജോജി ജോണിൻ്റെയും നേതൃത്വത്തിൽ ജോമോൻ ചാരിറ്റബിൾ ട്രസ്റ്റിന് വീൽ ചെയറുകൾ അനുവദിച്ചത്.

ബിനോയി കുരുവിള വട്ടക്കുന്നേൽ പടിഞ്ഞാറേ കോടിക്കുളം, മേരിക്കുട്ടി സ്കറിയാ അരീപ്പറമ്പിൽ ഇടവെട്ടി, ടി എം ജോണി തട്ടാപറമ്പിൽ കാഞ്ഞാർ, ശിവദാസ് പന്നാരക്കുന്നേൽ കരിമണ്ണൂർ, കുര്യാക്കോസ് തൈപ്പറമ്പിൽ മുളപ്പുറം, ബൈജു ആലക്കച്ചാലിൽ മണക്കാട്, അക്കാമ്മ മാത്യൂ ചേന്നാപ്പാറയിൽ തട്ടാരത്തട്ടാ, അശ്വിൻ പൂവത്തിങ്കൽ മണക്കാട്, സജിതാ മോൾ നെല്ലിക്കുന്നേൽ മേത്തൊട്ടി, ഏലിക്കുട്ടി ജോസഫ് കുളമ്പേൽ മീമുട്ടി എന്നിവർക്കാണ് പി.ജെ.ജോസഫ് എം എൽ എ വീൽ ചെയറുകൾ നൽകിയത്. ഇടുക്ക

Related Articles

Back to top button
error: Content is protected !!