Thodupuzha

ശക്തമായ കാറ്റിലും മഴയിലും കുണിഞ്ഞി ചേനാപ്പറമ്പ് ഭാഗത്ത് വ്യാപകനാശം

 

കുണിഞ്ഞി: ശക്തമായ കാറ്റിലും മഴയിലും കുണിഞ്ഞി ചേനാപ്പറമ്പ് ഭാഗത്ത് വ്യാപക നാശം. പുറപ്പുഴ പഞ്ചായത്ത് 11ാം വാര്‍ഡ് കുണിഞ്ഞി ചേനാപ്പറമ്പ് ഭാഗത്ത് ഇന്ന് വൈകുന്നേരം നാലോടെയാണ് ശക്തമായ കാറ്റു വീശിയത്. വാഴ, റബ്ബര്‍, തേക്ക്, ആഞ്ഞിലി, പ്ലാവ്, തെങ്ങ് എന്നീ മരങ്ങള്‍ കടപുഴകി വീണു. ചേനാപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പില്‍ ഇരുന്ന 10 ഓളം പേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുഞ്ഞനാട്ടുകുന്നേല്‍ ജോയിയുടെ കോഴിഫാമിനു മുകളില്‍ മരം വീണു. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞ് വൈദ്യുതി ബന്ധം നിലച്ചു .വട്ടപ്പാറ സണ്ണി,ചേനാപ്പറമ്പിക്കുന്നേല്‍ സേവ്യര്‍കുട്ടി, ഇഞ്ചനാനി ആന്റോ, കടുവാക്കുഴി ടോമി, കുന്നേല്‍ ആന്റണി, കുന്നേല്‍ കുര്യാച്ചന്‍,കുളത്തുങ്കല്‍ പാപ്പച്ചന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തി വരുന്നതേയുള്ളു.

 

 

Related Articles

Back to top button
error: Content is protected !!