Thodupuzha

വന്യമൃഗ ശല്യത്തിന് പരിഹാരം വേണംകേരള കർഷക ഫെഡറേഷൻ

 

തൊടുപുഴ: ഇടുക്കിയിൽ അടക്കം വനത്തോടു ചേർന്നുള്ല കാർഷിക മേഖലയിൽ വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ വേണമെന്ന് സി.എം.പിയുടെ കർഷക

സംഘടനയായ കേരള കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. അനീഷ് ചേനക്കര അദ്ധ്യക്ഷത വഹിച്ച യോഗം കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.എം.പി ജില്ലാ സെക്രട്ടറി കെ.എ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ശ്രീകുമാർ, എൽ.രാജൻ, ബിജു നെടുവാരത്തിൽ,

അനിൽകുമാർ വി.ആർ, കെ.ശിവരാമൻ നായർ, ബേക്കർ ജോസഫ് എന്നിവർ സംസാരിച്ചു. അനീഷ് ചേനക്കര സെക്രട്ടറിയായും ബിജു

നെടുവാരത്തിൽ പ്രസിഡന്റായും അഗസ്റ്റിൻ മാത്യു വർക്കിംഗ് പ്രസിഡന്റായും പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!