IdukkiThodupuzha

കാട്ടാനശല്യം പരിഹരിക്കാന്‍ ജില്ലയ്‌ക്ക് ഒരുകോടി 93 ലക്ഷത്തിന്റെ കേന്ദ്രപദ്ധതി: എം.പി

തൊടുപുഴ: കാട്ടാനശല്യം പരിഹരിക്കുന്നതിന്‌ പ്ര?ജക്‌റ്റ് എലിഫെന്റ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര വനംപരിസ്‌ഥിതി മന്ത്രാലയത്തിന്‌ സമര്‍പ്പിച്ചിരുന്ന പ്രത്യേക പദ്ധതിക്ക്‌ അംഗീകാരമായതായി ഡീന്‍ കുര്യാക്കോസ്‌ എം.പി.അറിയിച്ചു. കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ ആനയിറങ്കല്‍ ഉള്‍പ്പടെ ചിന്നക്കനാല്‍, ശാന്തമ്ബാറ, മൂന്നാര്‍ മേഖലകളെയും, ഇടുക്കി ജില്ലയിലെ മറ്റു പ്രദേശങ്ങളെ യും ഉള്‍ക്കൊളളിച്ചാണ്‌ സമഗ്രമായ പ്രതിരോധ പദ്ധതിക്ക്‌ അംഗീകാരം തേടിയത്‌. ഇതിനായി 1 കോടി 93 ലക്ഷം രൂപയുടെ പദ്ധതിക്കാണ്‌ കേന്ദ്രം അംഗീകാരം നല്‍കിയിട്ടുള്ളത്‌. ഇതില്‍ ആദ്യഗഡുവായി 29.03 ലക്ഷം രൂപയും സംസ്‌ഥാനത്തിന്‌ കൈമാറി. പദ്ധതി തുകയുടെ 60% കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇത്‌ പ്രകാരം 1 കോടി 16 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുമ്ബോള്‍ 77.42 ലക്ഷം സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കേണ്ടതുണ്ട്‌. നിലവില്‍ ആദ്യഗഡുവായി 29.03 ലക്ഷം രൂപ കേന്ദ്രം അനുവദിച്ചപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ 19.35 ലക്ഷം രൂപ നല്‍കും. ഏകദേശം 50 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കാന്‍ സാധിക്കും.

ഇടുക്കി ജില്ലയിലെ ആനശല്യമുള്ള മുഴുവന്‍ മേഖലകളിലും പദ്ധതിക്ക്‌ രൂപം നല്‍കണമെന്ന്‌ നേരത്തേ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ തയാറാക്കി നല്‍കിയ പ്രോജക്‌ട് റിപ്പോര്‍ട്ടാണ്‌ കേന്ദ്രം അനുവദിച്ചത്‌.

Related Articles

Back to top button
error: Content is protected !!