IdukkiThodupuzha

കാട്ടാന, കാട്ടുപോത്ത്​, പുലി; ഭയന്ന്​ വിറച്ച്​ ജീവിതം

തൊ​ടു​പു​ഴ: അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ ശ​ല്യം തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യും അ​രി​ക്കൊ​മ്പ​ൻ ഒ​രു വീ​ട്​ ത​ക​ർ​ത്തു. പി​ഞ്ചു​കു​ഞ്ഞു​മാ​യി വീ​ട്ടു​കാ​ർ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. അ​തേ​സ​മ​യം, അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​​മ്പോ​ൾ ആ​ന​യെ കൊ​ണ്ടു​വ​രു​ന്ന​തി​നെ​ച്ചൊ​ല്ലി പ​റ​മ്പി​ക്കു​ള​ട​ത്ത​ട​ക്കം ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​ട​​ലെ​ടു​ത്ത​ത്​​ ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, കാ​ട്ടാ​ന​ക​ളെ കൂ​ടാ​തെ മൂ​ന്നാ​ർ, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം പു​ലി, കാ​ട്ടു​പോ​ത്ത്​ എ​ന്നി​വ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​റ​ങ്ങി ജ​ന​ങ്ങ​ൾ​ക്ക്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യാ​ണ്. മൂ​ന്നാ​ർ മേ​ഖ​ല​യി​ല​ട​ക്കം നി​ര​വ​ധി പേ​രു​ടെ കാ​ലി​ക​ളെ​യും മ​റ്റു​മാ​ണ്​ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങി കൊ​ന്നു​തി​ന്നു​ന്ന​ത്. കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ളും ന​ശി​പ്പി​ച്ചാ​ണ്​ ഇ​വ​യു​ടെ വി​ള​യാ​ട്ടം. ഇ​ത്ര​യേ​​റെ മ​നു​ഷ്യ​ജീ​വ​നു​ക​ൾ ഇ​ല്ലാ​താ​ക്കി ന​ഷ്ടം​വ​രു​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ​ശ​ല്യ​ത്തി​നെ​തി​രെ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്തെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ചോ​ദ്യം.

Related Articles

Back to top button
error: Content is protected !!