Thodupuzha

വന്യജീവി ആക്രമണത്തിനെതിരെ കര്‍ഷക പ്രതിഷേധ ജ്വാല തൊടുപുഴയില്‍

തൊടുപുഴ: സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിരൂക്ഷമായ വന്യജീവി ആക്രമണം തടയണമെന്നും കാലഹരണപ്പെട്ട വനം വന്യജീവി നിയമം കര്‍ഷകോന്മുഖമായി പരിഷ്‌കരിക്കണമന്നും റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരം 30ന് കേരളത്തില്‍ 1001 കേന്ദ്രങ്ങളില്‍ നടത്തുന്ന കര്‍ഷകപ്രതിഷേധ ജ്വാലയുടെ ഭാഗമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനായുടെ നേതൃത്വത്തില്‍ റവ.ഡോ സ്റ്റാന്‍ലി കുന്നേല്‍ നാളെ 8.30ന് കര്‍ഷക ജ്വാല തെളിയിച്ച് സമരം ഉദ്ഘാടനം ചെയ്യും. യുണിറ്റ് പ്രസിഡന്റ് ജോണ്‍ തയ്യില്‍ അധ്യക്ഷത വഹിക്കും. രൂപത ജനറല്‍സെക്രട്ടറി ജോണ്‍മുണ്ടന്‍കാവില്‍, വൈസ് പ്രസിഡന്റ് സില്‍വി.ടോം, ഫൊറോന പ്രസിഡന്റ് സി.എസ്.ഡേവിഡ്, ,മേജോ കുളപ്പുറത്ത് ,ജോസ് മുണ്ടത്താനം ,സണ്ണി മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!