ChuttuvattomThodupuzha

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക:കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസ്സോസിയേഷന്‍

തൊടുപുഴ: കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസ്സോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ നടത്തി.തൊടുപുഴ ജോയിന്റ് കൗണ്‍സില്‍ എംപ്ലോയീസ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെകട്ടറി സി. അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് പി.റ്റി.വിനോദ് അധ്യക്ഷത വഹിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന:സ്ഥാപിക്കുക, സിവില്‍ സര്‍വ്വീസിന്റെ സംരക്ഷണം ഉറപ്പു വരുത്തുക, അഴിമതിക്കെതിരെ ജനങ്ങളും ജീവനക്കാരും ഒന്നിക്കുക,ഫെഡറലിസത്തെയും ഭരണഘടനയേയും തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക തുടങ്ങീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജോയിന്റ് കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ നവംബര്‍ 1 ന് കാസര്‍കോഡ് ആരംഭിച്ച് ഡിസംബര്‍ 7 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സിവില്‍ സര്‍വീസ് സംരക്ഷണ കാല്‍നട യാത്ര വിജയിപ്പിക്കുന്നതിന് കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസ്സോയേഷന്‍ ഇടുക്കി ജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

നവംബര്‍ 20, 21 തിയതികളിലാണ് ഇടുക്കി ജില്ലയില്‍ സിവില്‍ സര്‍വ്വീസ് സംരക്ഷണയാത്ര പര്യടനം നടത്തുന്നത്. യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.എസ്.രാഗേഷ്, പ്രസിഡന്റ് കെ.വി.സാജന്‍, സംസ്ഥാന കമ്മിറ്റിയംഗം ആര്‍.ബിജു മോന്‍, കെ.എ.റ്റി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. റജീബ്, സംസ്ഥാന കമ്മിറ്റിയംഗം വി.കെ.ജിന്‍സ്, എ.കെ സുഭാഷ്, വി.എം.ഷൗക്കത്തലി, ബിനു.വി.ജോസ്, വി.കെ മനോജ്, ബഷീര്‍.വി.മുഹമ്മദ്,ജില്ലാ സെക്രട്ടറി പി.ഐ.നജീബ്ഖാന്‍,കെ.എ ബുഷറ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!