Thodupuzha

വനിതാ കണ്‍വന്‍ഷന്‍ നടത്തി

 

 

തൊടുപുഴ : പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ നിയോജകമണ്ഡലം വനിതാ കണ്‍വന്‍ഷന്‍ തൊടുപുഴ രാജീവ് ഭവനില്‍ സംഘടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമന്‍ യോഗം ഉദ്ഘാടനം ചെയ്തു. സ്ത്രീ പ്രശ്‌നങ്ങളില്‍ ഇടപെടാനും അവര്‍ക്ക് നീതി ലഭിക്കാനും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഐക്യപ്പെടാന്‍ പെന്‍ഷന്‍കാരായ വനിതകള്‍ മുന്നിട്ടിറങ്ങണമെന്ന് നിഷ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നടക്കുന്ന ബഹുജന സമരങ്ങളില്‍ അണിചേരാന്‍ വനിതകള്‍ അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.

കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് ഡാലി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റിറ്റി തോമസ്, റ്റി.ജെ. പീറ്റര്‍, ലാലി റ്റി.ജെ., അംബി ജെ.കെ, ഗര്‍വാസീസ് കെ, സഖറിയാസ്, ഐവാന്‍ സെബാസ്റ്റ്യന്‍, ഷെല്ലി ജോണ്‍, ജോസ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!