Thodupuzha

രാജ്യപുരോഗതിക്ക് പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് നിസ്തുല൦; മന്ത്രി റോഷി അഗസ്റ്റിന്‍

തൊടുപുഴ: രാജ്യപുരോഗതിക്ക് പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഭരണ സിരാകേന്ദ്രങ്ങളില്‍ അധികാരത്തെ നിയന്ത്രിക്കുന്ന സുപ്രധാന പദവിയില്‍ എത്തുവാന്‍ രാജ്യത്തെ വനിതകള്‍ക്ക് കഴിഞ്ഞു എന്നുള്ളത് ഏറ്റവും വലിയ ചരിത്ര നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊടുപുഴയില്‍ വനിതാ കോണ്‍ഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ജനാധിപത്യത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ് പഞ്ചായത്ത് രാജ് ആക്ട് നടപ്പാക്കാന്‍ കഴിഞ്ഞത്. കുടുംബശ്രീയും വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റം വിപ്ലവകരമാണെന്നും മന്ത്രി പറഞ്ഞു. ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി നേതാവായ അഗസ്റ്റിന്‍ വട്ടക്കുന്നനെ മന്ത്രി പൊന്നാടയണിയിച്ചു ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഷാനി ബെന്നി പാമ്പയ്ക്കല്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രഫ. കെ.ഐ ആന്റണി, ജിമ്മി മറ്റത്തിപ്പാറ,അംബിക ഗോപാലകൃഷ്ണന്‍, റീനു ജെഫിന്‍, ശാന്ത പൊന്നപ്പന്‍, ഷെല്ലി ടോമി, ആതിര രാമചന്ദ്രന്‍, ഷൈബി മാത്യു, സൂസമ്മ വര്‍ഗീസ്, സുനിത സതീഷ്, സിന്ധു ജയ്‌സണ്‍, ഇന്ദിരാ ബാബു,ലീല സുകുമാരന്‍, അപര്‍ണ്ണ സുകുമാരന്‍, ലളിത കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!